New Update
/sathyam/media/media_files/2025/01/09/CFdARpOF3naQHzXTNggn.jpg)
ശബരിമല: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡ്യൂട്ടി സമയത്ത് മദ്യപിച്ച സംഭവത്തില്‍ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.
Advertisment
ചങ്ങനാശേരി ഫയര്‍ സ്റ്റേഷനിലെ എസ്. സുബീഷ്, ഗാന്ധിനഗര്‍ സ്റ്റേഷനിലെ പി. ബിനു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിസംബര്‍ 28ന് പമ്പയില്‍ ജോലിക്കിടെ കാറിനുള്ളില്‍ വച്ച് മദ്യപിച്ചതിന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.