തിരുവനന്തപുരം: ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് വഞ്ചിയൂരില്‍ യുവതിയെ വീട്ടിലെത്തി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ച് പരിക്കേല്‍പ്പിച്ച വനിതാ ഡോക്ടര്‍ ജയില്‍ മോചിതയായി. ഡോക്ടര്‍ ദീപ്തിമോള്‍ ജോസിനാണ് ജാമ്യം ലഭിച്ചത്.
ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂര്‍ത്തിയായതും പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി.
വഞ്ചിയൂര്‍ പടിഞ്ഞാറക്കോട്ട പങ്കജ് വീട്ടില്‍ ഷിനിയെയാണ് പ്രതി വെടിവച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ജൂലായ് 28നായിരുന്നു സംഭവം. കൊറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി ഷിനിയെ പ്രതി ആക്രമിക്കുകയായിരുന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതീര്‍ത്തു.
ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്. തുടര്‍ന്ന് സ്ഥലത്ത് നിന്ന് പ്രതി കടന്നു കളയുകയയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദീപ്തിയെ പിടികൂടുകയായിരുന്നു.