തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ ഒറ്റക്കെട്ടായ പ്രതിഷേധം വേണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം ഹസന്‍. സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധിക്കാന്‍ വൈകുന്നതില്‍ രാഷ്ട്രീയ ദുരുദ്ദേശങ്ങളുണ്ടോയെന്ന് സംശയിക്കുന്നു. ഒറ്റക്കൊട്ടായുള്ള പ്രതിഷേധത്തിന് സര്‍ക്കാര്‍ ഇനിയും വൈകരുത്.
മുഖ്യമന്ത്രിയുടെ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തിയത് ഒഴിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധമുണ്ടായിട്ടില്ല. സംസ്ഥാന താല്‍പ്പര്യത്തേക്കാള്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് മുന്‍ഗണന സ്വാര്‍ത്ഥ താല്‍പ്പപര്യങ്ങള്‍ക്കാണ്.
ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഇതിനോടകം നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടി കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തണം. ഇത്രയേറെ അവഗണന നേരിട്ട കേന്ദ്ര ബജറ്റ് കേരളചരിത്രത്തില്‍ ആദ്യമാണ്. റെയില്‍വേ വികസനം കീറാമുട്ടിയായി ഇപ്പോഴും കേരളത്തില്‍ തുടരുകയാണ്. 24000 കോടിയുടെ സാമ്പത്തിക പാക്കേജ് പരിഗണിക്കുക പോലും ചെയ്തില്ലെന്നും ഹസന്‍ പറഞ്ഞു.