തിരുവനന്തപുരം: കാട്ടാക്കടയില്‍ ആരാധനാലയങ്ങളിലും മാര്‍ക്കറ്റുകളിലും മോഷണം. കാണിക്കയായി ലഭിച്ച പണം കവര്‍ന്നു. ചന്തയിലെ പെട്ടികടയില്‍നിന്നും സിഗററ്റും കുടിവെള്ളവും ഉള്‍പ്പെടെ മോഷ്ടാവ് കൊണ്ടുപോയി. ചൊവാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കാട്ടാക്കട എസ്.എന്‍.ഡി.പി. ശാഖയുടെ ക്ഷേത്രത്തിലും ഗുരുമന്ദിരത്തിന് 200 മീറ്റര്‍ മാറി കാട്ടാക്കട മുസ്ലീം ജമാഅത്തിലുമാണ് മോഷണം നടന്നത്. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.