മലപ്പുറത്ത് കുപ്രസിദ്ധ ഗുണ്ടാത്തലവനും സംഘവും മയക്കുമരുന്നുമായി എക്‌സൈസ് പിടിയില്‍

കാറും സ്‌കൂട്ടറും ഇവരുടെ കൈവശമുണ്ടായിരുന്ന 48000 രൂപയും കസ്റ്റഡിയില്‍ എടുത്തു. 

New Update
5353

മലപ്പുറം: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മയക്കുമരുന്നുമായി എക്‌സൈസിന്റെ പിടിയില്‍. വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പന്‍ മണി എന്നറിയപ്പെടുന്ന മണ്ണില്‍ അനില്‍കുമാറിനെയും സംഘത്തെയുമാണ് പിടികൂടിയത്.

Advertisment

റൂര്‍ മിനി കാപ്പില്‍ നടമ്മല്‍ പുതിയകത്ത് മുഹമ്മദ് നവാസ്, പറപ്പൂര്‍ എടയാട്ട് പറമ്ബ് പഴമഠത്തില്‍ രവി എന്നിവരാണ്  മറ്റ് പ്രതികള്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പോലീസ് കാപ്പ ചുമത്തിയിട്ടുള്ളയാളാണ് അനില്‍കുമാര്‍. വ്യാജ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പോലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി ഇയാള്‍ വിവാദം സൃഷ്ടിച്ചിരുന്നു. 

ആഴ്ചകള്‍ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിലാണ് ഇവരെ ഇന്നലെ രാത്രി 10.30ന് വേങ്ങര പുഴച്ചാലില്‍ വച്ച് എക്‌സൈസ് പിടികൂടിയത്. ഇവരില്‍ നിന്ന് 30ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. കാറും സ്‌കൂട്ടറും ഇവരുടെ കൈവശമുണ്ടായിരുന്ന 48000 രൂപയും കസ്റ്റഡിയില്‍ എടുത്തു. 

പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷനൂജ് കെ.ടി, എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജു മോന്‍, പ്രിവന്റീവ് ഓഫീസര്‍ കെ. പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ ദാസ്, അരുണ്‍ പാറോല്‍, ശിഹാബ്, ജിഷ്‌നാദ്, പ്രവീണ്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ പി.എം, ഡ്രൈവര്‍ ഷണ്മുഖന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്ന് മലപ്പുറം കോടതിയില്‍ ഹാജാരാക്കും.

Advertisment