വാക്കുതർക്കം: ആലപ്പുഴ കായംകുളത്ത് മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു

New Update
3466

ആലപ്പുഴ: കായംകുളത്ത് മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയില്‍ സാദിഖാ(38)ണ്‌ മരിച്ചത്.

Advertisment

സംഭവത്തിൽ സഹോദരൻ ഷാജഹാനെ പോലീസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ച രാത്രി ഒമ്പതിന് മദ്യപിച്ചെത്തിയ ഷാജഹാനും സഹോദരന്‍ സാദിഖും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രകോപിതനായ ഷാജഹാൻ സഹോദരനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

Advertisment