New Update
/sathyam/media/media_files/2024/12/06/8M77PWBuzY0QoaNpMtSL.jpg)
മലപ്പുറം: മാനഭംഗ കേസ് പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രാജുവാണ് പിടിയിലായത്.
Advertisment
കാസര്‍ഗോഡ് രാജപുരത്തുനിന്നാണ് ഇയാളെ മലപ്പുറം എടക്കര പോലീസ് പിടികൂടിയത്. കേസെടുത്ത ശേഷം ഇയാള്‍ ഒളിവില്‍പ്പോകുകയായിരുന്നു.
രണ്ട് മാനഭംഗ കേസുകളിലെ പ്രതിയാണ് ഇയാള്‍. 1999 ഓഗസ്റ്റിലാണ് ആദ്യത്തെ സംഭവം. താമസിച്ചിരുന്ന സ്ഥലത്തിന് സമീപമുള്ള വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
ഡിസംബറില്‍ ഇതേ സ്ഥലത്തു മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. യുവതി എതിര്‍ക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ അവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് രണ്ടാമത്തെ കേസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us