New Update
/sathyam/media/media_files/2026/01/07/vitamin_k_sources_2048x-2026-01-07-16-32-40.webp)
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ വിറ്റാമിന്‍ കെ ആണ്. ചെറിയ മുറിവുകളില്‍ നിന്നുള്ള അമിതമായ രക്തസ്രാവം തടയുന്നതിന് വിറ്റാമിന്‍ കെ അത്യാവശ്യമാണ്.
Advertisment
വിറ്റാമിന്‍ കെ അസ്ഥികളുടെ ആരോഗ്യത്തിനും പ്രധാനമാണ്. വിറ്റാമിന്‍ കെ യുടെ കുറവ് ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതില്‍ കാലതാമസം വരുത്തുകയും അമിത രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും.
ചീര, കാലെ തുടങ്ങിയ ഇലക്കറികളില്‍ വിറ്റാമിന്‍ കെ 1 ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ബാക്ടീരിയകളും വിറ്റാമിന്‍ കെ ഉത്പാദിപ്പിക്കുന്നു. മുട്ട, പാലുല്‍പ്പന്നങ്ങള്‍, മാംസം എന്നിവയിലും വിറ്റാമിന്‍ കെ 2 കാണാം.
ശരീരത്തിന് ആവശ്യമായ അളവില്‍ വിറ്റാമിന്‍ കെ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us