തെന്മല കഴുതുരുട്ടി ആരോഗ്യകേന്ദ്രത്തിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; ഒരുമണിക്കൂറോളം മുറിക്കുള്ളില്‍ കുടുങ്ങി ഡോക്ടര്‍, പരിഭ്രാന്തി

ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി കുടുംബാരോഗ്യകേന്ദ്രത്തില്‍ വെള്ളിയാഴ്ച രാവിലെ 9.15നാണ് സംഭവം. 

New Update
57575

കൊല്ലം: തെന്മലയില്‍ ആരോഗ്യകേന്ദ്രത്തിനുള്ളില്‍ മൂര്‍ഖന്‍ കയറിയതോടെ ഒരുമണിക്കൂറോളം മുറിക്കുള്ളില്‍ കുടുങ്ങി ഡോക്ടര്‍. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി കുടുംബാരോഗ്യകേന്ദ്രത്തില്‍ വെള്ളിയാഴ്ച രാവിലെ 9.15നാണ് സംഭവം. 

Advertisment

ഒ.പി. തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഡോക്ടറുടെ മുറിയുടെ വെളിയിലായി മൂലയില്‍ എന്തോ തിളങ്ങുന്നതായി ചികിത്സയ്‌യെക്കത്തിയവര്‍ കണ്ടത്. നോക്കിയപ്പോള്‍ പാമ്പിന്റെ കുഞ്ഞാണെന്ന് മനസിലായി. ഇതോടെ രോഗികളെ പരിശോധിക്കാനൊരുങ്ങി നിന്ന ഡോക്ടര്‍ യദു വിനായക് പുറത്തിറങ്ങാനാകാതെ മുറിക്കുള്ളില്‍ കുടുങ്ങി. 

തുടര്‍ന്ന് ആര്യങ്കാവില്‍നിന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പാമ്പിനെ കുപ്പിയിലാക്കുകയായിരുന്നു. മൂര്‍ഖന്റ കുഞ്ഞാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പാമ്പിനെ ശെന്തുരുണിയിലെ കട്ടളപ്പാറ വനമേഖലയില്‍ തുറന്നുവിട്ടതായി അധികൃതര്‍ പറഞ്ഞു. 

ആരോഗ്യകേന്ദ്രത്തില്‍ മുമ്പും പാമ്പുകള്‍ കയറിയിട്ടുണ്ട്. കഴുതുരുട്ടി ആറിനോടും വനമേഖലയോടും ചേര്‍ന്നാണ്. ആശുപത്രിക്ക് ചുറ്റുമതില്‍ ഇല്ലാത്തതും സ്ഥലമില്ലാത്തതും വെല്ലുവിളിയാകുന്നുണ്ട്.

Advertisment