തൃശൂര്‍: മുക്കുപണ്ടം പണയംവച്ച് തട്ടിപ്പു നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന യുവതി പിടിയില്‍. വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പില്‍ ഫാരിജാ(45)നെയാണ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, കാട്ടൂര്‍, വലപ്പാട് സ്റ്റേഷനുകളിലെ പല കേസ്സുകളിലായി ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെ മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്ന് തൃശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കയ്പമംഗലം പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപയ്ക്ക് മുക്കുപണ്ടം പണയം വച്ച കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പല ജില്ലകളിലായി 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റ കേസ് എന്നിവയില്‍ പ്രതിയാണ് ഇവര്‍.