ആലപ്പുഴ: കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരന്‍ പിടിയില്‍. കായംകുളം ചേരാവള്ളി സ്വദേശി സ്റ്റീഫന്‍ വര്‍ഗീസാണ് പിടിയിലായത്.
അക്രമാസക്തനായ ഇയാളെ എക്‌സൈസും പോലീസും സാഹസികമായി പിടികൂടിയത്. കായംകുളം എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും കായംകുളം പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരേ നിരവധി സ്പിരിറ്റ് കേസുകളുണ്ട്.