കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ന്‍ സാദാ(75)ണ് മരിച്ചത്. പനിബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
തുടര്‍ന്ന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. വിദേശത്തുനിന്നും എത്തിയ ഇയാള്‍ ദിവസങ്ങളായി ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്.