വയനാട്: മുണ്ടക്കൈ, ചൂരമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസം വൈകുന്നെന്നാരോപിച്ച് കല്‍പ്പറ്റ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായ കൃത്യവിലോപമുണ്ടായി. പോലീസുകാര്‍ മാര്‍ച്ചിനെ ക്രൂരമായി അടിച്ചമര്‍ത്തുകയാണുണ്ടായത്. സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് തുടരുകയാണങ്കില്‍ സര്‍ക്കാരിന് പ്രഖ്യാപിച്ച പിന്തുണ പിന്‍വലിക്കേണ്ടിവരും.
പുനരധിവാസം സര്‍ക്കാര്‍ ലാഘവത്തോടെ കാണണം. വയനാട് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും, എല്‍.ഡി.എഫിനൊപ്പം സമരത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.