മാഹി: പരോളില്‍ പുറത്തിറങ്ങിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി. കൊടി സുനി പ്രതിയായ ഇരട്ട കൊലപാതകത്തിന്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്.
തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ഈ മാസം 22നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. വിചാരണ വേളയില്‍ മാത്രം ജില്ലയില്‍ പ്രവേശിക്കാമെന്ന് കോടതി ഉത്തരവിട്ടു.
2010ല്‍ ന്യൂ മാഹിയിലെ രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് കൊടി സുനി. ഡിസംബര്‍ 28നാണ് 30 ദിവസത്തെ പരോളില്‍ കൊടി സുനി പുറത്തിറങ്ങിയത്.