കളമശേരി മെന്‍സ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ കേസ്:  അറസ്റ്റിലായ എസ്.എഫ്.ഐ. നേതാവ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

New Update
5255

കൊച്ചി: പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കളമശേരി പോളിടെക്നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ. നേതാവ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Advertisment

എസ്.എഫ്.ഐ. നേതാവായ യൂണിയന്‍ സെക്രട്ടറി അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരെയാണ് പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവാണ് പിടികൂടിയത്. മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.