കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്  രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്

New Update
242424233

കണ്ണൂര്‍: മാലൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. 

Advertisment

വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവന്‍പൊയില്‍ സ്വദേശി സജീവന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഉപേക്ഷിക്കപ്പെട്ട ബോംബ് ആണു പൊട്ടിത്തെറിച്ചതെന്നാണു പ്രാഥമിക നിഗമനം.

മാലൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലുള്ള പൂവന്‍പൊയിലിലാണു സംഭവം. കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ ഇവരുടെ ആയുധം സ്‌ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.
ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

Advertisment