Advertisment

പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ  ആത്മഹത്യ; അറസ്റ്റിലായ മൂന്ന് സഹപാഠികളെ  പോലീസ് കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. 

New Update
42424

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. 27 വരെയാണ് മൂന്ന് വിദ്യാര്‍ത്ഥിനികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. 

Advertisment

പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശിനി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മൂവര്‍ സംഘത്തില്‍ നിന്ന് നിരന്തര മാനസിക പീഡനം അമ്മു നേരിട്ടെന്നായിരുന്നു കുടുംബത്തിന്റെ പരാതി. 

 

Advertisment