നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ കക്കരിക്ക

ഏകദേശം 95% വെള്ളമാണ് കക്കരിക്കയില്‍ അടങ്ങിയിരിക്കുന്നത്

New Update
OIP (2)

കക്കരിക്കയില്‍ ജലാംശം കൂടുതലും കലോറി വളരെ കുറവുമാണ്. ഇത് വിശപ്പ് കുറയ്ക്കാനും വയറു നിറയ്ക്കാനും സഹായിക്കുന്നു. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം തടയാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. 

Advertisment

ഏകദേശം 95% വെള്ളമാണ് കക്കരിക്കയില്‍ അടങ്ങിയിരിക്കുന്നത്, ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം കാരണം കക്കരിക്ക പ്രതിരോധശേഷി കൂട്ടുന്നു. ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് ഉന്മേഷവും തിളക്കവും നല്‍കാന്‍ കക്കരിക്ക സഹായിക്കുന്നു. വിറ്റാമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഇത് അസ്ഥികള്‍ക്ക് ബലം നല്‍കുകയും എല്ലുകളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Advertisment