മാന്നാര്‍: മൊബൈല്‍ ഫോണെന്ന് കരുതി ഉറക്കത്തില്‍ എടുത്തത് വിഷപ്പാമ്പിനെ. കുരട്ടിക്കാട് മൂശാരിപ്പറമ്പില്‍ കെ.എം. ഹസനാണ് വിഷപ്പാമ്പിനെ പിടിച്ചുയര്‍ത്തിയത്. പിടിത്തം തലയിലായതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രി ഉറക്കത്തനിടെ രാത്രി 11നാണ് സംഭവം. തിരുവല്ല ബീലിവേഴ്‌സ് ആശുപത്രി ജീവനക്കാരനായ ഹസന്‍ വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ചശേഷം ചൂട് കാരണം സിറ്റൗട്ടിലാണ് കിടന്നത്. ഫോണ്‍ റിങ് ചെയ്യുന്നത് കേട്ട് എടുത്തപ്പോള്‍ അസ്വഭാവികത തോന്നി.
തുടര്‍ന്ന് നോക്കിയപ്പോഴാണ് വിഷമുള്ള മോതിരവളയന്‍ പാമ്പാണ് കൈയിലുള്ളതെന്ന് മനസിലായത്. ഉടന്‍തന്നെ പാമ്പിനെ വലിച്ചെറിയുകയായിരുന്നു. ഇഴഞ്ഞ് പുറത്തേക്കിറങ്ങിയ പാമ്പിനെ പിന്നെ കണ്ടില്ല. കുരട്ടിക്കാട് ശ്മശാനം റോഡിനോട് ചേര്‍ന്നാണ് ഹസന്‍ താമസിക്കുന്നത്. ഇവിടെ കാട് പിടിച്ച് കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.