കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ  മൃതദേഹം കിണറ്റില്‍; കൂടെ കിടന്നുറങ്ങിയ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് മാതാപിതാക്കള്‍

തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മല്‍ ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്.

New Update
24242

കണ്ണൂര്‍: പാപ്പിനിശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ  മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മല്‍ ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്.

Advertisment

തിങ്കളാഴ്ച രാത്രി പത്തിനാണ് സംഭവം. തങ്ങളുടെ കൂടെ കിടന്നുറങ്ങിയ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment