കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടുമെടുത്തു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ കുടുംബം ഹൈക്കോടതിയില്‍ പോയതിന് പിന്നാലെയാണ് നടപടി.
'ഒരു തെറ്റുപറ്റി' എന്ന് എ.ഡി.എം. തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി ആദ്യം പുറത്ത് വന്നിരുന്നു. വകുപ്പുതല അന്വേഷണത്തിലും കളക്ടര്‍ ഈ മൊഴി നല്‍കിയിരുന്നു. എന്നാല്‍, നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടര്‍ തന്നെ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യമില്ലായിരുന്നു.
കളക്ടറുടെ മൊഴിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണ സംഘം വീണ്ടും കലക്ടറുടെ മൊഴിയെടുക്കുകയായിരുന്നു.