കത്തോലിക്കാ കോണ്‍ഗ്രസ് സമൂഹത്തിന്റെ പൊതു  പ്രശ്‌നങ്ങളില്‍ ഇടപെടുന്നു:  മാര്‍ പീറ്റര്‍ കൊച്ചു പുരയ്ക്കല്‍

പാലക്കാട് രൂപത കത്തോലിക്ക കോണ്‍ഗ്രസ് കലക്ട്രേറ്റിനു മുമ്പില്‍ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. 

author-image
ജോസ് ചാലക്കൽ
Updated On
New Update
5353

പാലക്കാട്: കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ സംഘടനയാണെങ്കിലും സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളിലാണ് ഇടപെടുന്നതെന്ന് പാലക്കാട് രൂപത മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചു പുരയ്ക്കല്‍ പറഞ്ഞു.

Advertisment

മുനമ്പത്ത് നീതി നടപ്പിലാക്കുക, വഖഫ് നിയമം ഭേദഗതി ചെയ്യുക, റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കുക, ജനവാസം, കൃഷി മേഖലയിലെ ഇഎസ്എ ഒഴിവാക്കുക, കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക, വന്യജീവി ശല്യത്തിന് പരിഹാരം കാണുക, തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് പാലക്കാട് രൂപത കത്തോലിക്ക കോണ്‍ഗ്രസ് കലക്ട്രേറ്റിനു മുമ്പില്‍ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയത് സാരിക്കുകയായിരുന്നു ബിഷപ്പ്. 

കാര്‍ഷിക തൊഴിലില്ലായ്മ പ്രശ്‌നമാണ്. വിദേശത്തേക്ക് കൂടിയേറാന്‍ എല്ലാവര്‍ക്കും കഴിയില്ല. അതുകൊണ്ട് കാര്‍ഷിക മേഖലയില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ശ്രമിക്കണം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടികളോട് പ്രത്യേക അടുപ്പമോ, എതിര്‍പ്പോ ഇല്ല. തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ പാര്‍ട്ടിക്കാരും വന്ന് കണ്ടിരുന്നെന്നും ബിഷപ്പ് പറഞ്ഞു.

കത്തോലിക്കാ കോണ്‍ഗ്രസ്സ് പാലക്കാട് പ്രസിഡന്റ് ബോബി പുവ്വത്തിങ്കല്‍ അധ്യക്ഷനായി. ഫൊറോന ഡയറക്ടര്‍ ഫാ: സജി വട്ടുകളത്തില്‍ വിഷയാ വതരണം നടത്തി. ജനറല്‍ സെക്രട്ടറി ജി ജോ അറക്കല്‍, ഫാ: ഫിലിപ്പ് കവി യില്‍, രാജീവ് കൊച്ചു പറമ്പില്‍, ജോസുകുട്ടി ഒഴുകയില്‍, തോമസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Advertisment