കണ്ണൂരില്‍ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പതു ലക്ഷം രൂപ കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

എച്ചൂര്‍ സ്വദേശി റഫീഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി ഒമ്പതു ലക്ഷം രൂപ കവര്‍ന്നത്.

New Update
5353

കണ്ണൂര്‍: ബംഗളുരുവില്‍ നിന്ന് കണ്ണൂരിലെത്തിയ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതായി പരാതി. എച്ചൂര്‍ സ്വദേശി റഫീഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി ഒമ്പതു ലക്ഷം രൂപ കവര്‍ന്നത്. മുഖംമൂടി ധരിച്ചായിരുന്നു സംഘം എത്തിയതെന്ന് റഫീഖ് പറഞ്ഞു. 

Advertisment

പുലര്‍ച്ചെ ഏച്ചൂരില്‍ ബസിറങ്ങിയ റഫീഖിനെ കാറിലെത്തിയ അക്രമി സംഘം മര്‍ദിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പണം കവര്‍ന്നശേഷം റഫീഖിനെ കാപ്പാട് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

 

Advertisment