പെരുമ്പാവൂര്‍: അനാശാസ്യ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ നടത്തിപ്പുകാരന്‍ ഉള്‍പ്പടെ മൂന്നു പേര്‍ പിടിയിലായി. നടത്തിപ്പുകാരന്‍ ബി.ഒ.സി. റോഡില്‍ പുത്തുക്കാടന്‍ വീട്ടില്‍ പരീത് (69), സഹായികളായ മൂര്‍ഷിദാബാദ് മദന്‍ പൂരില്‍ ഇമ്രാന്‍ സേഖ് (30), ബിലാസ്പൂരില്‍ ഇനാമുള്‍ സേഖ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പശ്ചിമബംഗാള്‍ സ്വദേശിനികളായ യുവതികളായിരുന്നു ഇരകള്‍. ബി.ഒ.സി റെസിഡന്‍ഷ്യല്‍ ഏരിയയിലെ വീട്ടില്‍ പരീത് അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്നു. നാട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്.