വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവര്‍ക്കായി താല്‍ക്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചൂരല്‍മല പള്ളിയിലും മദ്രസയിലും പോളിടെക്‌നിക്കിലുമാണ് താല്‍ക്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പുതല ക്രമീകരണങ്ങള്‍ വിലയിരുത്തി.
നിലവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. 250 പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് നിലവിലെ വിവരം. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കണം. താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.