/sathyam/media/media_files/2025/07/20/4610481a-6817-422c-8874-d1b794e3b75d-2025-07-20-12-39-10.jpg)
കോട്ടയം: സി.പി.എമ്മിന്റെയും ആര്‍.എസ്.എസിന്റെയും ആശയത്തെ ഒരേപോലെ എതിര്‍ക്കണമെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ പ്രസ്താവനയെചൊല്ലി സി.പി.എമ്മിനെതിരെ രാഹുല്‍ ഗാന്ധിക്ക് എഴുതിക്കൊടുത്താര്?, രാഹുലിനെ കൊച്ചാക്കുന്നതാര്?
ഇന്ത്യാ മുന്നണിയെ തകര്‍ക്കുന്നത് രാഹുലോ എന്ന വിഷയത്തില്‍ ഇന്നലെ വൈകിട്ട് കൈരളി ടിവി നടത്തിയ അന്തിചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി എത്തിയത് അഡ്വ. അനില്‍ ബോസായിരുന്നു. ആരെങ്കിലും എഴുതിക്കൊടുത്തത് ഇങ്ങനെ പറഞ്ഞേക്കാം എന്നു കരുതിയാണോ രാഹുല്‍ അങ്ങനെ പറഞ്ഞത്?. എന്തെങ്കിലും പഞ്ഞേക്കാം എന്ന് നേര്‍ച്ച നേര്‍ന്ന് ഒരല്‍പ്പം മണ്ടത്തരം പറഞ്ഞതാണോ രാഹുല്‍ ഗാന്ധി എന്നും അവതാരകന്‍ ഡോ. ലാല്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍, അനില്‍ബോസിന്റെ മറുപടി ലാലിന്റെ വായടപ്പിക്കുന്നതായിരുന്നു. ലാല്‍ വേരെ വല്ല കാര്യവും ചോദിക്ക് ഞാന്‍ മറുപടി പറയാം. ഉത്തരവാദിത്വമുള്ള വളരെ മാന്യമായ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാം. ഇത്രയും അല്‍പ്പത്തരവുമായി വരരുത്. മനസിലായോ.
നമ്മള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സമയം താങ്കളുടെ പാര്‍ട്ടിയുടെ ദേീശയ ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന യോഗം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നു. മിനിമം അതെങ്കിലും മനസിലാക്കണം. ബുദ്ധിയില്ലാത്ത എഴുതിക്കൊടുത്താന്‍ മാത്രം വായിക്കുന്ന ആളുടെ അടുത്ത് എന്തിനാടോ നിങ്ങളുടെ മഹാനായ എം.എ. ബേബി പോയത്. നാണം വേണ്ടേ, മാനം വേണ്ടേ എന്നും അനില്‍ ബോസ് ചോദിക്കുന്നുണ്ട്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.