New Update
/sathyam/media/media_files/2024/11/11/onvT43NmVpkLm8rf3zWI.jpg)
മലപ്പുറം: തിരൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അരുണ്‍ (25) ആണ് മരിച്ചത്. ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്.
Advertisment
ഇന്നലെ രാത്രി തിരുന്നാവയ്ക്കും തിരൂരിനും ഇടയിലുള്ള സ്ഥലത്ത് വച്ച് അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ആര്‍.പി.എഫിനെ വിവരം അറിയിച്ചു.
നാട്ടുകാരും ആര്‍.പി.എഫും യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us