നടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം:  മരിച്ച അഞ്ജലിയുടെയും ജെസിയുടെയും സംസ്‌കാരം ഇന്ന്

മൃതദേഹം രാവിലെ എട്ടു മുതല്‍ കായംകുളം കെ.പി.എ.സിയില്‍ പൊതുദര്‍ശനം നടക്കും.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
64646

കണ്ണൂര്‍: കേളകത്ത് നടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഞ്ജലിയുടെയും ജെസിയുടെയും സംസ്‌കാരം ഇന്ന് നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കിയ മൃതദേഹം രാവിലെ എട്ടു മുതല്‍ കായംകുളം കെ.പി.എ.സിയില്‍ പൊതുദര്‍ശനം നടക്കും.

Advertisment

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിക്കും. പൊതുദര്‍ശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളം മുതുകുളത്തെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. ജെസിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും. തുടര്‍ന്ന് മുളങ്കാട് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും. 

ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. കടന്നപ്പള്ളിയില്‍ നടന്ന നാടകോത്സവത്തില്‍ പങ്കെടുത്തശേഷം ബത്തേരിയില്‍ നടക്കുന്ന നാടകോത്സവത്തില്‍ പങ്കെടുക്കാന്‍ പോകവെ കേളകം മലയാംപടിയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടാണ് അപകടമുണ്ടായത്. 

Advertisment