New Update
/sathyam/media/media_files/2025/05/02/kAPYHpkqVi1ZsmLAdCkF.jpg)
ആലപ്പുഴ: സംസ്ഥാന വിവരാവകാശ കമ്മിഷൻ മേയ് മൂന്നിന് ശനിയാഴ്ച ആലപ്പുഴയിൽ സിറ്റിംഗ് നടത്തും. രാവിലെ 10.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിംഗ് ആരംഭിക്കും.
Advertisment
സംസ്ഥാന വിവരാവകാശ കമ്മിഷ്ണർ ഡോ.എ.എ. ഹക്കീമിൻറെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.
നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും വിവരാധികാരികൾ,ഒന്നാം അപ്പീൽ അധികാരികൾ എന്നിവർ നിർബന്ധമായും ഹാജരാകണം.
ഹരജിക്കാർ,അഭിഭാഷകർ,സാക്ഷികൾ തുടങ്ങിയവർക്കും പങ്കെടുക്കാം.10.15 ന് രജിസ്ത്രേഷൻ ആരംഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us