കരവിരുതിൽ ഒരു കരിയർ സംസ്കൃതസർവ്വകലാശാലയിൽ ഫൈന്‍ആര്‍ട്സിൽ യു. ജി. പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ജൂൺ എട്ട്

New Update
യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല; അധ്യാപക നിയമന വിവാദങ്ങൾ സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടി :ജന്മവാസനയ്ക്കൊപ്പം ശാസ്ത്രീയ പരിശീലനവുമുണ്ടെങ്കിൽപ്രഫഷണൽവളർച്ചയ്ക്ക് വഴിയൊരുക്കുന്ന മേഖലയാണ് ലളിതകലകൾഡിജിറ്റൽമാർക്കറ്റിംഗ്പരസ്യരംഗത്തെ കുതിച്ചു ചാട്ടങ്ങൾഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരംവെബ്സൈറ്റ് രൂപകൽപനയിലെ നൂതന വെല്ലുവിളികൾ,മൾട്ടിമീഡിയയും ഗെയിമിങ്ങുമടക്കമുളള മേഖലകളിലെ പുതുമകൾഎന്നിവയൊക്കെ ചേർന്ന് വിഷ്വൽആർട്സിന് ഏറെ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്.

Advertisment

ചിത്രങ്ങളും ശില്പങ്ങളും ഒരു കലാകാരന്തന്റെ ആത്മപ്രകാശനത്തിന്റെ വഴികളാണ്എന്നാൽഅതിനപ്പുറമുളള വാണിജ്യമാനങ്ങൾഅവയ്ക്കുണ്ട്ലളിതകലകളെന്നും പ്രയുക്തകലകളെന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ലളിതകലകൾജന്മസിദ്ധമായ കഴിവുകളെ ആശ്രയിച്ചിരിക്കുന്നുകമ്പ്യൂട്ടറിന് ഏറെ പ്രാധാന്യമുളള ഇക്കാലത്ത് ഗ്രാഫിക്സ്ആനിമേഷൻരംഗത്തും ഇത്തരക്കാർക്ക് ശോഭിക്കാം.

ക്രിയാത്മകമായ കഴിവുകളെ നിലവിലെ സാമൂഹികസാംസ്കാരിക അന്തരീക്ഷത്തിൽകൃത്യമായി ഉപയോഗിക്കാൻശീലിപ്പിക്കലാണ് ആധുനിക കലാപഠനത്തിന്റെ രീതികലയെ പ്രൊഫഷണലായി സമീപിക്കുന്ന യുവതലമുറയ്ക്ക് ഉപരിപഠനത്തിലും കരിയറിലും അനേകം അവസരങ്ങളുണ്ട്.

തൊഴിലവസരങ്ങൾ

അനിമേഷൻഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി ആർട്ട് കൺസൾട്ടൻസി വരെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് കലാകാരന്മാർക്ക് അവസരങ്ങൾ അനവധിയാണ്സ്വയംസംരംഭങ്ങൾതുടങ്ങാനുളള സാധ്യതകൾപോലുമുണ്ട് ഇതിൽമാറുന്ന കാലത്തെ അഭിരുചി വ്യത്യാസങ്ങളെ തിരിച്ചറിയാനും ഉൾക്കൊളളാനും കഴിവുണ്ടെങ്കിൽ മാർക്കറ്റിംഗിലും ഒരു കൈനോക്കാംവിപണി കണ്ടെത്താൻഓൺലൈൻസംവിധാനവും ഉപയോഗപ്പെടുത്താം.

ബ്രാൻഡിംഗ് കൺസൾട്ടന്റ്ഗ്രാഫിക് ഡിസൈനർബ്രാൻഡിംഗ് ഓഫീസർഅനിമേറ്റർകാർട്ടൂണിസ്റ്റ്ഇല്ലസ്ട്രേറ്റർആർട്ട് കൺസൾട്ടന്റ്ആർട്ട് ഡീലർഎന്നിങ്ങനെ പുതിയ ലോകത്തിൽധാരാളം പുതിയ കരിയറുകൾഫൈൻആർട്സ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നുസിനിമഫോട്ടോഗ്രഫിതീയേറ്റർവീഡിയോപ്രൊഡഷൻഎഡിറ്റിംഗ്ഡിസൈനിംഗ്പരസ്യം എന്നിങ്ങനെ വിവിധ മേഖലകളിൽഫൈൻആർട്സ് പഠിച്ചവർക്ക് തൊഴിൽസാധ്യതകളുണ്ട്.

സംസ്കൃതസർവ്വകലാശാലയിൽഫൈന്‍ ആര്‍ട്സ് പഠിക്കാം

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിൽ ബാച്ചിലർ ഓഫ് ഫൈന്‍ ആര്‍ട്സ് (ബിഎഫ്.)പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാംസര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്എട്ട് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം നാല് വര്‍ഷമാണ്‌.

പ്രവേശനം എങ്ങനെ?

പെയിന്റിംഗ്മ്യൂറൽ പെയിന്റിംഗ്സ്കൾപ്ചർ എന്നിവയാണ് സ്പെഷ്യലൈസേഷനുകൾപ്ലസ് ടു വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാംചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന ബിഎഫ്പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുളള പരമാവധി പ്രായം 2025 ജൂൺ ഒന്നിന് 22 വയസ്സാണ്അഭിരുചി നിർണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനംഅപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ട്കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.inസന്ദർശിക്കുകഫോൺ: 0484-2699731.

Advertisment