പാലക്കാട് : നെന്മാറയിലെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര പിടിയിലാകുന്നതോടെ കൊലപാതകത്തിന് പ്രേരണ നല്കിയ വ്യാജ ജ്യോത്സ്യനും പിടിയിലാകും. നീണ്ട മുടിയുള്ള ഒരു സ്ത്രീയാണ് ചെന്താമരയുടെ ഭാര്യയും മക്കളും അയാളെ വിട്ടുപോകാനും കുടുംബം തകരാനും കാരണമെന്ന് ഉപദേശിച്ചത് ഈ ജ്യോത്സനാണ്.
അതിനാല്‍ കൊലപാതകത്തിനുള്ള പ്രേരണ കുറ്റം ഈ വ്യാജ സിദ്ധനില്‍ ചുമത്താന്‍ പോലീസിന് കഴിയും. ചെന്താമരയെ പിടികൂടി അയാളെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഇയാളുടെ മൊഴി പ്രകാരം വ്യാജ ജ്യോത്സനെ പിടികൂടുക.
ജ്യോത്സന്‍ കള്ള വെളിപ്പെടുത്തല്‍ നടത്തിയതോടെ അയല്‍പക്കത്തുള്ള നീണ്ട മുടിയുള്ള സ്ത്രീകളെയൊക്കെ പ്രതി ലക്ഷ്യം വച്ചിരുന്നു. ഇവര്‍ക്കെതിരെ ഇയാള്‍ വധ ഭീക്ഷണിയും മുഴക്കിയിരുന്നു.
/sathyam/media/media_files/2025/01/28/WIkmEayOhbVQ5yl9ymOb.jpg)
നാലു വര്‍ഷം മുന്‍പ് സുധാകരന്‍റെ ഭാര്യ സജിതയെ ഇയാള്‍ കൊല ചെയ്തതും ഇപ്പോള്‍ സുധാകരനെയും മാതാവിനെയും കൊലപ്പെടുത്തിയതും ഈ ജ്യോത്സന്‍റെ വാക്ക് വിശ്വസിച്ചുകൊണ്ടുള്ള വൈരാഗ്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. ഈ ജ്യോത്സനെ സംബന്ധിച്ചു ചെന്താമരയുടെ അയല്‍ക്കാരൊക്കെ പരാതി പറയുന്നുണ്ട്.
നീണ്ട മുടിയുള്ള അയല്‍ക്കാരിയായ പുഷ്പ എന്ന സ്ത്രീക്കെതിരെയും ചെന്താമര ഇതുപ്രകാരം വധ ഭീക്ഷണി മുഴക്കിയിരുന്നു. ഈ സ്ത്രീയും ചെന്താമരയെ ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ പോലും ഭയന്ന് കഴിയുകയായിരുന്നു.
/sathyam/media/media_files/2025/01/28/EH3MZ9XZyeexjgCFG6d5.jpg)
അതേസമയം , മനസില്‍ നിന്നും വൈരാഗ്യം കളഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജെയിലില്‍ കഴിയേണ്ടിവരുമെന്ന് ചെന്താമരയെ ഉപദേശിക്കാന്‍ ജ്യോത്സന് കഴിഞ്ഞതുമില്ല .