/sathyam/media/media_files/2026/01/12/4487f841-e4ac-4f33-bc10-1c398550c67e-2026-01-12-17-56-48.jpg)
എരുമേലി : മകരവിളക്ക് മഹോത്സവം ജനുവരി 14-ന് നടക്കാനിരിക്കെ എരുമേലിയിൽ വൻ ഭക്തജനത്തിരക്ക്. ഒപ്പം ഗതാഗത കുരുക്കും വർധിച്ചു. ഇന്നും എരുമേലിയിൽ കിലോമീറ്ററുകൾ നീളത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. ഇതോടെ തീർത്ഥാടകരും നാട്ടുകാരും ദുരിതത്തിലായി.
പോലീസ് ലഭ്യമായ വഴികളിലൂടെയെല്ലാം വാഹനങ്ങൾ തിരിച്ച് വിട്ടിട്ടും ഗതാഗതക്കുരുക്ക് മാറുന്നില്ല. ടൗണിലേക്കുള്ള റോഡിൽ പല ഇടങ്ങളിലും വാഹനങ്ങൾ പിടിച്ചിടുന്ന സ്ഥിതിയാണ് ഉണ്ടായത്. എന്നാൽ, ടൗണിൽ ഗതാഗതക്കുരുക്ക് വർധിക്കുമ്പോൾ മറ്റ് പ്രധാന റോഡുകളിലേക്ക് പോകാനുള്ള 2 വഴികൾ നന്നാക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു.
ടൗണിൽ തിരക്കേറുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന സമാന്തര വഴികളായ കാരിത്തോട്, ഒഴക്കനാട് റോഡുകൾ തകർന്നതാണ് കൂടുതൽ ദുരിതത്തിന് കാരണമായത്. 2 റോഡുകളും പുനരുദ്ധാരണം നടത്താൻ പദ്ധതി ആയെങ്കിലും നിർമാണം വൈകുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റോഡ് ടാർ ചെയ്യാൻ കഴിഞ്ഞാൽ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നും നാട്ടുകാരും പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us