അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നു

New Update
IMG-20251002-WA0050 (2)

തിരുവനന്തപുരം : ആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ വിജയദശമി നാളിൽ പുസ്‌തകങ്ങളും, ചിത്രരചനയ്ക്കുള്ള നിറങ്ങളും മധുരവിതരണവും ഒപ്പം അക്ഷരപ്പാട്ടിന്റെ പകലും   കുട്ടികൾക്കായി സംഘടിപ്പിച്ചു. 

Advertisment

കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ രാവിലെ (02-10-2025) 9 മണിക്ക്  ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ  അധ്യക്ഷതയിൽ നടന്ന അക്ഷര കൈനീട്ട കൂട്ടായ്മ കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതുമയാർന്ന അനുഭവമായി. 

ചടങ്ങ് മുൻ മാതൃകാ അധ്യാപകനും ഗ്രന്ഥകാരനുമായ വട്ടപ്പറമ്പിൽ പീതാംബരൻ മാസ്റ്റർ  കഥപറഞ്ഞും നാടൻ പാട്ടുപാടിയും കുട്ടികളോട് സംവദിച്ചും ഉദ്ഘാടനം   ചെയ്തു. മുതിർന്ന ഫോട്ടോ   ജേർണലിസ്റ്റ്  ജി.ബിനുലാൽ കുട്ടികൾക്ക് ആശംസയും സിന്ധു രഘുനാഥ് നന്ദിയും പറഞ്ഞു. തുടർന്ന് 

Advertisment