/sathyam/media/media_files/2025/03/10/DiKHliux5LZ0PyAjJtCp.webp)
പ​ത്ത​നം​തി​ട്ട: മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് എ.​പ​ത്മ​കു​മാ​ർ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ.​സൂ​ര​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​യി​രൂ​ര്‍ പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​ത്.
15 മിനിറ്റ് നേരമാണ് ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
ബിജെപിയുടെ മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റന്നാള്‍ ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ പത്മകുമാറിന്റെ നിലപാട് ഉണ്ടാകുക.
ത​ന്നെ​ക്കാ​ള്‍ ജൂ​ണി​യ​റാ​യ വീ​ണാ ജോ​ര്‍​ജി​നെ സം​സ്ഥാ​ന സ​മി​തി ക്ഷ​ണി​താ​വാ​ക്കി​യ​താ​ണ് പ​ത്മ​കു​മാ​റി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us