കുറഞ്ഞ അളവില്‍ പാല്‍പ്പൊടി ചേര്‍ക്കും. ചെര്‍മാന്റെ തുറന്നു പറച്ചിലിനു പിന്നാലെ മില്‍മ്മയ്‌ക്കെതിരെ വ്യാപക പ്രചാരണം. വിവാദങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക് മില്‍മയുടെ രംഗപ്രവേശനം അണിയറയില്‍ നടക്കുന്നതിടെ

New Update
milma cheir

കോട്ടയം: മില്‍മ പാലില്‍ ചെറിയ അളവില്‍ പാല്‍പൊടി ചേര്‍ക്കുന്നുണ്ടെന്ന മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയുടെ തുറന്നുപറച്ചിലിനു പിന്നാലെ മില്‍മയ്‌ക്കെതിരെ വ്യാപക പ്രചാരണം. മില്‍മയുടെ ഗണുനിലവാരം ചോദ്യം ചെയ്യന്ന പ്രചാരണങ്ങളാണു സോഷല്‍ മീഡിയില്‍ നടക്കുന്നത്. അതേസമയം, പാലില്‍ മുഴുവന്‍ പാല്‍പൊടി ആണെന്നുള്ള ചില പ്രചാരങ്ങള്‍ക്കു നല്‍കിയ മുപടിയിലാണു കുറഞ്ഞ അളവില്‍ പാല്‍പ്പൊടി ചേര്‍ക്കും.

Advertisment

കേരളത്തില്‍ വില്‍ക്കുന്ന പശുവിന്‍ പാലിന് എഫ്.എസ്.എസ്.എ ആക്ട് പ്രകാരം 8.5 എസ്.എന്‍.എഫും 3 ഫാറ്റും വേണം. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എന്‍.എഫ് 8.4 ആണ്. ഈ നിലവാരത്തില്‍ വിപണിയില്‍ എത്തിച്ചാല്‍ മില്‍മ എം.ഡിക്കും ചെയര്‍മാനും എതിരെ കേസ് വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുറവുള്ള ശതമാനം പരിഹരിക്കാന്‍ അല്‍പം പാല്‍പൊടി ചേര്‍ക്കും. പാല്‍പൊടി വേണ്ടാത്തവര്‍ക്ക് 8.4 എസ്.എന്‍.എഫ് 3 ഫാറ്റ് അടങ്ങിയ പാലും ലഭിക്കും. പാലില്‍ നിന്നു വെള്ളം ഒഴിവാക്കി ഉണക്കിയാണു പാല്‍പൊടി ഉണ്ടാക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞിരുന്നു.

മില്‍മയുടെ വിശ്വാസ്യത തകര്‍ക്കാനാനുള്ളതാണു ഇപ്പോത്തെ പ്രചാരണങ്ങള്‍ എന്നാണ് കരുതുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം നിലനിര്‍ത്തുന്നതാണു മില്‍മയുടെ വിജയം. ഇത്തരം പ്രചാരണങ്ങള്‍ക്കു മില്‍മയെ തകര്‍ക്കാന്‍ സാധിക്കില്ലെന്നാണു മില്‍മ മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലേക്കു മില്‍മ ഉല്‍പ്പന്നങ്ങള്‍ കടക്കുന്നതിനിടെയാണ് വിവാദങ്ങള്‍ ശക്തമായത്.

അടുത്തിടെ മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.എം.എം.എഫ് - മില്‍മയും ഫുഡ്ലിങ്ക്‌സ് ഫുഡ് ആന്‍ഡ് ബിവറേജ് സൊല്യൂഷന്‍സും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ധാരണാപത്രം പ്രകാരം സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ), ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കു പ്രീമിയം മില്‍മ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അവകാശം ഫുഡ്ലിങ്ക്‌സിനു ലഭിക്കും.

പ്രതിമാസം 20 ടണ്‍ മില്‍മ നെയ്യ് ഈ നാല് രാജ്യങ്ങളിലായി വിതരണം ചെയ്യാനായി വാങ്ങണമെന്ന് കരാര്‍ നിഷ്‌കര്‍ഷിക്കുന്നു. ഇതിനു പുറമെ ഓരോ രാജ്യത്തും പ്രതിമാസം അഞ്ച് ലക്ഷം രൂപയുടെ മറ്റ് മില്‍മ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള നിബന്ധനയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ വിപണിയില്‍ മില്‍മയുടെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കാനും വിപണി വിപുലീകരിക്കാനും ഈ പുതിയ സഹകരണം വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment