New Update
Advertisment
തിരുവനന്തപുരം: എംഡിഎംഎയും മറ്റ് രാസലഹരി വസ്തുക്കളുമായി തിരുവനന്തപുരത്ത് യുവാവ് പിടിയില്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അല്‍ത്താഫ് (30) പിടിയിലായ പ്രതി. ലഹരിക്കടത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ അമരവിള എക്‌സൈസ് അറസ്റ്റ് ചെയ്തു.
പിടിയിലായ പ്രതി വര്‍ക്കല പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുന്നയാളാണ്. ലഹരിക്കടത്ത് കേസിലുള്‍പ്പെട്ട നിരവധി കേസുകളില്‍ പ്രതിയുമാണ് ഇയാള്‍.
രാസലഹരി വസ്തുക്കള്‍ യുവാക്കള്‍ക്കും സിനിമാ മേഖലയിലുമുള്‍പ്പെടെ വിതരണം ചെയ്യുന്ന വന്‍ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളി വര്‍ക്കല സ്വദേശി അബ്ദുല്ലയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായ അബ്ദുല്ലയില്‍ നിന്നും അല്‍ത്താഫിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അല്‍ത്താഫിനായി തെരച്ചില്‍ നടക്കവെയാണ് കഴിഞ്ഞ ദിവസം അമരവിള എക്‌സൈസിന്റെ പിടിയിലാകുന്നത്.
റിമാന്‍ഡിലായ അല്‍ത്താഫിനെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയശേഷം വര്‍ക്കല കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.