ഇംഗ്ലീഷ് ശരിയായ രീതിയില്‍ സംസാരിക്കാന്‍ അറിയില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ എ.എ റഹീം എം.പിക്കു പരിഹാസം. ഇംഗ്ലീഷ് അറിയാമെങ്കിലും ശരിയായി സംസാരിക്കാന്‍ കഴിയാത്തത് മലയാളം മീഡിയം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. കാലങ്ങളായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല

മലയാളം-മീഡിയം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിക്ക് പുറത്തുള്ള എക്‌സ്‌പോഷറിന്റെയും പരിശീലനത്തിന്റെയും അഭാവം കാരണം ഇംഗ്ലീഷ് മീഡിയം കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പലപ്പോഴും സ്‌പോക്കണ്‍ ഇംഗ്ലീഷ് വെല്ലുവിളികള്‍ നേരിടുന്നു. 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
aa rahim mp
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ബംഗളൂരുവിലെ യെലഹങ്കിലെ കോഗിലു ലേയ്ഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കല്‍ പ്രദേശത്ത് എത്തിയ എ.എ റഹീം എം.പി ഇംഗ്ലീഷില്‍ സംസാരിച്ചപ്പോള്‍ സംഭവിച്ച പിഴവുകള്‍ ഇന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് എം.പിയെ പരിഹസിച്ച് എത്തുന്നത്. 

Advertisment

എന്നാല്‍, ഇതു എം.പിക്കു മാത്രം സംഭിവിക്കുന്ന പിഴവല്ല. കാലങ്ങളായി ഇംഗ്ലീഷ് അറിയാമെങ്കിലും ശരിയായി സംസാരിക്കാന്‍ കഴിയാത്തത് മലയാളം-മീഡിയം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. 


പ്രശ്‌നം പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല. ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാന്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.

മലയാളം-മീഡിയം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിക്ക് പുറത്തുള്ള എക്‌സ്‌പോഷറിന്റെയും പരിശീലനത്തിന്റെയും അഭാവം കാരണം ഇംഗ്ലീഷ് മീഡിയം കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പലപ്പോഴും സ്‌പോക്കണ്‍ ഇംഗ്ലീഷ് വെല്ലുവിളികള്‍ നേരിടുന്നു. 


അടിസ്ഥാനപരമായ അറിവിന്റെ അഭാവമല്ല ഇത്. സംസാരിക്കാനുള്ള കഴിവില്‍ അവര്‍ പിന്നിലായിരിക്കാമെന്ന ധാരണയിലേക്ക് ഇത് നയിക്കുന്നു. ഇത് പലരും സ്വയം അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ്. ഒരുതരം അപഹര്‍ഷബോധമാണ് അവരെ ഈ അവസ്ഥയില്‍ എത്തിക്കുന്നത്. 


ഇതിനു വിപരീതമായി, ഇംഗ്ലീഷ് മീഡിയം പരിതസ്ഥിതികളില്‍ പലപ്പോഴും കൂടുതല്‍ ഇംഗ്ലീഷ് ആശയവിനിമയം ആവശ്യമാണ്. ഇതു ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് പല അവസരങ്ങളിലും മുന്‍തുക്കം നല്‍കുന്നു. അതേസമയം, മലയാളം മീഡിയം കുട്ടികള്‍ പിന്നാക്കം പോവുകയും ചെയ്യും. 

ജീവിതത്തിലും ഇന്ന് ഇംഗ്ലീഷ് ശരിയായി അറിഞ്ഞിരിക്കേണ്ടത് അനിവര്യമാണ്. ജോലി അവസരങ്ങള്‍ കൂടുതലും ലഭിക്കുക ഇംഗ്ലീഷ് ശരിയായി സംസാരിക്കുന്നവര്‍ക്കാണ് എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾഎത്തിയിട്ടുണ്ട്. 

മലയാളം മീഡിയത്തില്‍ കുട്ടികളെ ഇംഗ്ലീഷ് സംസാരിപ്പിക്കാന്‍ പരിശീലനം നല്‍ണ്ടേ സമയം അതിക്രമിച്ചു കഴിഞ്ഞു എന്നു വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

Advertisment