New Update
/sathyam/media/media_files/2024/10/25/rEkB9gH7fzMZfWj9coC7.jpg)
പാലക്കാട്: പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ച് നേതൃത്വം. തുടര്‍ന്ന് അബ്ദുൽ ഷുക്കൂർ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു.
Advertisment
എൻ.എൻ. കൃഷ്ണദാസിനൊപ്പമാണ് അദ്ദേഹം പാര്‍ട്ടി വേദിയിലെത്തിയത്. പാർട്ടി അവഗണനയിൽ മനംനൊന്ത് രാജിവയ്ക്കുന്നുവെന്ന് ഷുക്കൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ.