New Update
/sathyam/media/media_files/2025/09/14/untitled-2025-09-14-11-48-31.jpg)
കോട്ടയം: ഈരാറ്റുപേട്ട-തൊടുപുഴ റോഡില്‍ ഈലക്കയം ആലുംതറയില്‍ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു.
Advertisment
പൂഞ്ഞാര്‍ പനച്ചിപ്പാറ സ്വദേശി ഓട്ടോ ഡ്രൈവര്‍ ഓമനക്കുട്ടന്റെ മകന്‍ അഭിജിത്താണ് (30) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
അപകടം നടന്നയുടനെ ഓടികൂടിയ നാട്ടുകാര്‍ അഭിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍.