തിരുവനന്തപുരം : കിഫ്ബി റോഡുകളിൽ നിന്നും ടോൾ പിരിക്കാനുള്ള വിഷയം പരിഗണിക്കാതെ മന്ത്രിസഭായോഗം. അജൻഡയ്ക്ക് പുറത്ത് നിന്നും വിഷയം യോഗത്തിലെത്തിച്ച് പരിഗണിക്കാനുള്ള തീരുമാനമാണ് വേണ്ടെന്ന് വെച്ചത്.
ഇതിനിടെ ടോൾ ഏർപ്പെടുത്താതെ സർക്കാരിന് ഒരിഞ്ച് മുന്നോട്ട് പോകാനാവില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
/sathyam/media/media_files/kTuRMpUgJFjeHp2V6tR2.jpg)
കിഫ്ബി റോഡുകൾക്ക് യൂസർ ഫീ ഏർപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം വിവാദമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം വിഷയം എൽ.ഡി.എഫിലെത്തിച്ച് ചർച്ച ചെയ്ത് നടപ്പാക്കാനാവും സർക്കാർ തീരുമാനം.
നിലവിൽ ബ്രൂവറിക്ക് അനുമതി നൽകിയത് എൽ.ഡി.എഫിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിന് ആർ.ജെ.ഡി കത്ത് നൽകിയിരുന്നു.
ഇതിനായി ചേരുന്ന യോഗത്തിൽ ടോൾ വിഷയവും ചർച്ച ചെയ്‌തേക്കുമെന്നും അതിന് ശേഷമാവും മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിക്കപ്പെടുകയെന്നും വിലയിരുത്തലുണ്ട്.
/sathyam/media/post_banners/HRgu6EIeIOfW7INhb7FJ.jpg)
കിഫ്ബി റോഡുകളിൽ നിന്നും യൂസർ ഫീ പിരിക്കുന്നതിനോട് എൽ.ഡി.എഫിലെ ഘടകകക്ഷികളിൽ എതിർപ്പുണ്ട്.
നിയമദസഭാ മണ്ഡലങ്ങളിലെ ചില പ്രധാന പാതകൾ പോലും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഇവിടെയെല്ലാം ടോൾ ഏർപ്പെടുത്തിയാൽ ജനവികാരമെതിരാകുമെന്നാണ് അവരുടെ വിലയിരുത്തൽ.
എന്നാൽ ടോൾ ഏർപ്പെടുത്താതെ തിരിച്ചടവിന് മറ്റ് മാർഗങ്ങൾ സർക്കാരിന്റെ മുമ്പിൽ നിലവിലില്ല. അതുകൊണ്ട് തന്നെ ഏത് തരത്തിലാവും ഇത് നടപ്പാക്കുകയെന്ന് ഇതുവരെ വ്യക്തതയുമില്ല.