New Update
/sathyam/media/media_files/2024/11/27/hoNCB8Cxjfq1k4cwRUpK.jpg)
തൃശ്ശൂർ നാട്ടികയിൽ കാറും, സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രകൻ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി വയസ്സുള്ള ശ്രീഹരിയാണ് മരിച്ചത്. 23 വയസ്സായിരുന്നു.
Advertisment
ചൊവ്വാഴ്ച്ച രാത്രി 8.45ഓടെയാണ് അപകടം നടന്നത്. നാട്ടിക പെടോൾ പമ്പിനടുത്താണ് അപകടമുണ്ടായത്. അപകടത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു പോകാറായ നിലയിലായിരുന്നു.
കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്രീഹരിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us