New Update
/sathyam/media/media_files/2024/11/24/fZuWnLpCNCYAKHyLTsBj.jpg)
കണ്ണൂർ ; കർണാടക സ്വദേശികളായ അയ്യപ്പൻമാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു . തീർഥാടക സംഘത്തിലെ ആറ് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
Advertisment
ചെറുതാഴം അമ്പല റോഡ് കവലയിൽ .വച്ചാണ് അപകടം. രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം.ശബരിമല ദർശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്.
റോഡ് അരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് ബസ് മറിയുകയായിരുന്നു. നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. വാഹനത്തിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us