തൃശൂരിൽ റീൽസ് ചിത്രീകരണത്തിനിടെ ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് കത്തിച്ചെറിയാൻ ശ്രമം. പൊട്ടിത്തെറിയിൽ യുവാവിന്‍റെ കൈപ്പത്തി തകർന്നു, 5 പേർക്കെതിരെ കേസ്

New Update
lighthouseeenewww

തൃ​ശൂ​ർ:റീൽസ് ചിത്രീകരണത്തിനായി ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി ത​ക​ർ​ന്നു.

Advertisment

ചാ​വ​ക്കാ​ട് ക​ട​പ്പു​റം തൊ​ട്ടാ​പ്പ് ലൈ​റ്റ് ഹൗ​സി​ൽ ഗു​ണ്ട് പൊ​ട്ടി​ച്ച മ​ണ​ത്ത​ല ബേ​ബി റോ​ഡ് സ്വ​ദേ​ശി സ​ൽ​മാ​ൻ ഫാ​രി​സി​ന്‍റെ കൈ​പ്പ​ത്തി​യ്ക്കാ​ണ് ഗു​രു​ത​രമായി പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. യു​വാ​വി​ന്‍റെ വ​ല​തു​കൈ​പ്പ​ത്തി​യ്ക്കാ​ണ് സാ​ര​മാ​യ പ​രി​ക്കു​ള്ള​ത്. ഇ​യാ​ൾ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ​ൽ​മാ​നൊ​പ്പം മ​റ്റ് നാ​ല് സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി ഉ​ണ്ടാ​യി​രു​ന്നു.


സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വാ​ങ്ങി​യ​തി​ൽ ബാ​ക്കി​വ​ന്ന ഗു​ണ്ടു​മാ​യാ​ണ് യു​വാ​ക്ക​ൾ ലൈ​റ്റ് ഹൗ​സി​ന് മു​ക​ളി​ൽ ക​യ​റി​യ​ത്. ലൈ​റ്റ് ഹൗ​സി​ന് മു​ക​ളി​ൽ നി​ന്ന് ഗു​ണ്ട് ക​ത്തി​ച്ചെ​റി​യു​ന്ന വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ പ​ദ്ധ​തി.


എ​ന്നാ​ൽ തീരപ്രദേശത്തെ കാറ്റിനെ തുടർന്ന് തി​രി​കൊ​ളു​ത്തി​യ ഉ​ട​ൻ ഗുണ്ട് സ​ൽ​മാ​ന്‍റെ കൈ​യി​ലി​രു​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ​ൽ​മാ​ൻ ഉ​ൾ​പ്പെ​ടെ 5 പേ​ർ​ക്കെ​തി​രെ ചാ​വ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ലൈ​റ്റ് ഹൗ​സി​ന് മു​ക​ളി​ൽ ക​യ​റി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പൊ​ട്ടി​ച്ച​തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Advertisment