സ​മ​യ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; മ​ല​പ്പു​റത്ത് ഓ​ടു​ന്ന ബ​സി​ലേ​ക്ക് മ​റ്റൊ​രു സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​ക​യ​റ്റി. യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്, ഡ്രൈവർ അറസ്റ്റിൽ

New Update
pvt_bus210925

മ​ല​പ്പു​റം: ത​ര്‍​ക്ക​ത്തി​ന് പി​ന്നാ​ലെ ഓ​ടു​ന്ന ബ​സി​ലേ​ക്ക് മ​റ്റൊ​രു സ്വ​കാ​ര്യ ബ​സ് മ​ന​പ്പൂ​ര്‍​വം ഇ​ടി​ച്ചു​ക​യ​റ്റി അ​പ​ക​ടം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

Advertisment

ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റം തി​രു​വാ​ലി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ബ​സ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. മ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നും അ​രീ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നു​മാ​യി വ​ണ്ടൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു ഇ​രു സ്വ​കാ​ര്യ ബ​സു​ക​ളും. ‌

സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി റോ​ഡി​ൽ ഇ​രു ബ​സി​ലെ ജീ​വ​ന​ക്കാ​രും ത​മ്മി​ൽ ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടു ബ​സു​ക​ളും റോ​ഡി​ൽ സ​മാ​ന്ത​ര​മാ​യി മ​ത്സ​ര​യോ​ട്ടം ന​ട​ത്തി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ചു.

പി​ന്നാ​ലെ മാ​ൻ​കോ എ​ന്ന സ്വ​കാ​ര്യ ബ​സ് മ​റ്റൊ​രു ബ​സി​ൽ മ​ന​പ്പൂ​ര്‍​വം ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മാ​ൻ​കോ ബ​സി​ലെ ഡ്രൈ​വ​ര്‍ ചോ​ക്കാ​ട് സ്വ​ദേ​ശി ഫൈ​സ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ്രൈ​വ​ര്‍​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്കാ​ണ് പോ​ലീ​സ് കേ​സ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രി ഫാ​ത്തി​മ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി.

Advertisment