New Update
/sathyam/media/media_files/2025/09/24/mc-road-accident-2025-09-24-15-57-47.jpg)
പത്തനംതിട്ട: എം സി റോഡില്‍ കുരമ്പാല ജംക്ഷന് സമീപം വാഹനാപകടം. കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബെക്ക് യാത്രികന് ഗുരുതര പരുക്കേറ്റു.
Advertisment
ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം സംഭവിച്ചത്. അടൂര്‍ ഭാഗത്തു നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് പന്തളം ഭാഗത്ത് നിന്നും വന്ന ഒരു ബൈക്കിലും ബുള്ളറ്റിലും ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച ചേരിക്കല്‍ സ്വദേശി അടൂര്‍ റിയാസിനാണ് ഗുരുതര പരുക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കടത്തുകാവ് ടാറ്റ ഷോറൂമിലെ ജീവനക്കാരനാണ് റിയാസ്.
നേരിയ പരിക്കേറ്റ മറ്റൊരാളെ അടൂര്‍ ഗവ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അടൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വാഹനങ്ങള്‍ മാറ്റിയിട്ടു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.