ഭാര്യയുമായി യാത്ര ചെയ്യവേ ബൈക്കിൽ ടിപ്പറിടിച്ച് അപകടം, ക‍ഴക്കൂട്ടം സ്വദേശിക്ക് ദാരുണാന്ത്യം

New Update
kazhakkuttam

തിരുവനന്തപുരം: പോത്തൻകോട് ചാത്തമ്പാട് ടിപ്പർ ലോറി കയറി ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. 

Advertisment

റഹീമും ഭാര്യ നസീഹയും ബൈക്കിൽ യാത്ര ചെയ്യവേയായിരുന്നു അപകടം സംഭവിച്ചത്. പിന്നാലെ വന്ന ടിപ്പറാണ് ബൈക്കിൽ ഇടിച്ചത്. ടിപ്പറിന്‍റെ പിൻചക്രം ദേഹത്ത് കയറി ഇറങ്ങിയതോടെ റഹീം തൽക്ഷണം മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇരു വാഹനങ്ങളും പോത്തൻകോട് നിന്നും വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്നു. ചാത്തമ്പാട് വെച്ച് ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് ടിപ്പർ ലോറി ബൈക്കിനെ തട്ടിയത്.

Advertisment