New Update
/sathyam/media/media_files/2025/10/06/mannarkkad-2025-10-06-16-58-52.jpg)
പാലക്കാട്: മണ്ണാർക്കാട് ചൂരിയോട് പാലത്തിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
Advertisment
തച്ചമ്പാറ സ്വദേശി തറക്കുന്നേൽ മാത്യു (53) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.
ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാത്യുവിന്റെ നില ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ഉച്ചയോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.