അടൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും പരിക്ക്

New Update
2702597-collision-between-private-bus-and-bike

അടൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും പരിക്ക്. നെല്ലിമുകൾ ആദർശ് ഭവനത്തിൽ വിജയൻ (44), മകൾ ആദിത്യ (21) എന്നിവർക്കാണ് പരിക്ക്.

Advertisment

രണ്ടു പേരുടേയും വലുതു കാലിനാണ് പരിക്കേറ്റത്. ഇതിൽ ആദിത്യയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം-അടൂർ റൂട്ടിൽ ഓടുന്ന ഹരിശ്രീ ബസും വിജയനും ആദിത്യയും സഞ്ചരിച്ച ബൈക്കും തമ്മിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അടൂർ സെൻട്രൽ ടോളിൽ വച്ചാണ് അപകടം.

അപകടത്തിൽ ബൈക്ക് ബസിന് അടിയിൽ പോയിരുന്നു. അൽപദൂരം പരിക്കേറ്റവരെ ബൈക്കിനൊപ്പം ബസ് നിരക്കിക്കൊണ്ട് പോയതായും ദൃക്സാക്ഷികൾ പറയുന്നു

Advertisment