New Update
/sathyam/media/media_files/2025/10/16/untitled-2025-10-16-15-36-05.jpg)
പൊൻകുന്നം: കെ.കെ റോഡിൽ കൊടൂങ്ങൂരിൽ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാഴൂർ പതിനഞ്ചാം മൈൽ പെൻഷൻ ഭവന് സമീപം ഇളപ്പുങ്കൽ ഓട്ടോ ഓടിക്കുന്ന തുരുത്തിപ്പള്ളിയിൽ ജോമോൻ (33) ആണ് മരിച്ചത്.
Advertisment
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ജോമോൻ സഞ്ചരിച്ച ഓട്ടോറിക്ഷ എതിർദിശയിൽ നിന്നും എത്തിയ 407 പിക്കപ്പ് വാനുമായി ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജോമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.