/sathyam/media/media_files/2025/10/20/untitled-2025-10-20-08-57-58.jpg)
ചോറ്റാനിക്കര: തിരുവാണിയൂർ തൊണ്ടൻപാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരുക്ക്.
അമ്പലമുകൾ ചാലിക്കര കുഴിക്കാട്ടിൽ വാസുവിന്റെ മകൻ നിഷാദ് (34) ആണ് മരിച്ചത്. നിഷാദിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന എഴക്കരനാട്, വണ്ടിപ്പേട്ട സ്വദേശികൾ എന്ന് സംശയിക്കുന്ന ജയിംസ്, ജുവൽ എന്നീ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളാണ് ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം സംഭവിച്ചത്. കാറ്ററിംഗ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിഷാദിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു ജയിംസും ജൂവലും.
തൊണ്ടൻ പാറയിൽ വെച്ച്, തിരുവാണിയൂർ ഭാഗത്ത് നിന്നും വന്ന കാറുമായി മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
നിഷാദിന്റെ അമ്മ കുമാരി. സഹോദരങ്ങൾ നിഷ, ജിഷ, ലിഷ. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കരിക്കും.